മുസ്ലീം ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മുസ്ലീം ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിനെതിരെ ലീഗ് കടുത്ത നിലപാടെടുക്കുമെന്ന് കരുതുന്നില്ല. ഘടകകക്ഷികളാണ് യുഡിഎഫിന്റെ കരുത്ത്.

രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ ചെന്നിത്തലയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. മുസ്ലീം ലീഗ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി ഫോണിലൂടെ സംസാരിച്ചു. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍‌ഡിനെ അറിയിക്കാമെന്ന് ലീഗിന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :