മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം മൂവായിരത്തിലധികം ശൈശവ വിവാഹങ്ങള്‍ നടന്നു
മലപ്പുറം|
WEBDUNIA|
PRO
PRO
മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം മൂവായിരത്തിലധികം ശൈശവ വിവാഹങ്ങള്‍ നടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. സംയോജിത ശിശുവികസന സമിതിയുടെ സര്‍വേയില്‍ 3,139 ശൈശവ വിവാഹങ്ങള്‍ നടന്നുവെന്നാണ് കണക്ക്. ഇത് കൂടാതെ സര്‍വെ റിപ്പോര്‍ട്ടിലുള്‍പ്പെടാത്ത അയ്യായിരത്തിലധികം വിവാഹങ്ങള്‍ വടക്കന്‍ ജില്ലയില്‍ നടന്നിട്ടുണ്ടെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്.
2012-ല്‍ പതിനൊന്നിനും പതിനെട്ടിനുമിടയില്‍ വിവാഹം കഴിച്ച മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം 2861 ആണ്. ഇതേ പ്രായത്തിനിടയില്‍ വിവാഹം കഴിച്ച പെണ്‍കുട്ടികള്‍ പിന്നാക്ക വിഭാഗത്തില്‍ 192 പേരും മറ്റ് സമുദായത്തില്‍ 186 പേരുമാണ്. 11നും 14നുമിടയില്‍ നാലു പേരാണ് വിവാഹിതരായതെങ്കില്‍ 14നും 16നുമിടയില്‍ 338 പേരും 16നും 18നുമിടയില്‍ 2356 പെണ്‍കുട്ടികളും വിവാഹിതരായി. ഇതേകാലയളവില്‍ വിവാഹം കഴിച്ചവരില്‍ 87 പെണ്‍കുട്ടികള്‍ക്ക് ദാമ്പത്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
മങ്കട, പെരിന്തല്‍മണ്ണ, വണ്ടൂര്‍, കാളികാവ്, പ്രദേശങ്ങളിലാണ് പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിച്ചവര്‍ കൂടുതലുള്ളത്. മുന്‍കാലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത അമ്മമാരുടെ എണ്ണത്തില്‍ മുന്നിലായിരുന്ന നിലമ്പൂരില്‍ ഇത്തരം വിവാഹങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.