എന്‍ എസ് എസിനെ ചാരി ആരും കോണ്‍ഗ്രസ് പാരമ്പര്യം തെളിയിക്കേണ്ടെന്ന് സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി|
WEBDUNIA|
PRO
PRO
എന്‍ എസ്എസിനെ ചാരി ആരും കോണ്‍ഗ്രസ് പാരമ്പര്യം തെളിയിക്കേണ്ടെന്നും സുകുമാരന്‍ നായര്‍. രമേശ് ചെന്നിത്തലയുടെ പ്രസ്താവന അതിരു കടന്നതാണ്. വിവാദങ്ങളില്‍ നട്ടം തിരിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്‍എസ്എസിനെയോ മന്നത്തിനെയോ പിന്താങ്ങി ഉള്‍വിളി വേണ്ടെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്നവും എന്‍എസ്എസും ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടികളെ തേടി പോയിട്ടില്ല. ഇങ്ങോട്ട് വന്ന ചരിത്രം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സാമുദായിക ശക്തികളുടെ ആനാവശ്യ വാദങ്ങള്‍ അംഗീകരിച്ചാല്‍ അത് കോണ്‍ഗ്രസിനു ബാധ്യതയാകുമെന്ന് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആരും എന്‍എസ്എസിനെ ഉപകരണമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.