സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണമില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വേണ്ടെന്ന് പൊലീസ് തീരുമാനം. സാമ്പത്തിക തട്ടിപ്പ് കേസാണിത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി ആരോപണമില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇടപാടില്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല. ഇടപാടില്‍ ജോപ്പന്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഓഫീസിലെ മറ്റാര്‍ക്കെങ്കിലും ഇടപാടില്‍ പങ്കുള്ളതായി ജോപ്പന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്യുരിറ്റി ഓഫീസറില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ജോപ്പനെ കാണാന്‍ പല തവണ ഓഫീസില്‍ വന്നിട്ടുണ്ടെന്നും സന്ദര്‍ശന സമയം കഴിഞ്ഞുവരുന്ന സരിതയുടെ വാഹനം ഓഫീസിലേക്ക് കടത്തിവിടാന്‍ ജോപ്പന്‍ നിര്‍ദേശിച്ചിരുന്നുവെന്നും സെക്യുരിറ്റി വ്യക്തമാക്കി. സരിത പലപ്പോഴും സെക്രട്ടേറിയറ്റിനു പുറത്ത് കാറില്‍ വന്നിരുന്നശേഷം ജോപ്പനെ പുറത്തേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും സെക്യൂരിറ്റി ഓഫീസര്‍ മൊഴി നല്‍കി.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഓഫീസിനെ ഒഴിവാക്കി അന്വേഷണം നടത്താനുള്ള നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :