വീട്ടില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന മോട്ടോര്‍ബൈക്ക്‌ തീവെച്ച് നശിപ്പിച്ചു

ചാലക്കുടി : | WEBDUNIA|
PRO
PRO
വീട്ടില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന ബൈക്ക്‌ കത്തിച്ചു. കുറ്റിക്കാട്‌ മണ്ണംപുറം പനങ്ങാട്‌ വീട്ടില്‍ ഗംഗാധരന്റെ മകന്‍ അനുവിന്റെ ഹീറോഹോണ്ട ബൈക്കാണ്‌ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യദ്രോഹികള്‍ തീവെച്ച്‌ നശിപ്പിച്ചത്‌. ചാലക്കുടി പോലീസില്‍ പരാതി നല്‍കി.

അനുവിന്റെ ബൈക്ക്‌ തീവെച്ച്‌ നശിപ്പിച്ച സംഭവത്തില്‍ വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി കുറ്റിക്കാട്‌ ശാഖ പ്രതിഷേധിച്ചു. പ്രസിഡണ്ട്‌ ടികെ ജിബി അധ്യക്ഷത വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :