ചാലക്കുടിയില്‍ അനാശാസ്യം നടത്തുന്നവര്‍ ശ്രദ്ധിക്കുക; പണി പാളും!

ചാലക്കുടി : | WEBDUNIA|
PRO
PRO
ചാലക്കുടിയില്‍ അനാശാസ്യം നടത്തുന്നവര്‍ ഇനി ശ്രദ്ധിക്കുക. കാരണം പണി പാളുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം ചാലക്കുടിയില്‍ ഈ മാസം തന്നെ നിരീക്ഷണ ക്യാമറകള്‍ ഇടം പിടിക്കും. നിലവില്‍, കൊരട്ടി ജംഗ്ഷനിലും, ചിറങ്ങര ജംഗ്ഷനിലുമാണ്‌ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്‌, പ്രൈവറ്റ്‌ ബസ് സ്റ്റാന്‍ഡ്‌, ട്രങ്ക്‌ റോഡ്‌ ജംഗ്ഷന്‍, സൗത്ത്‌ ജംഗ്ഷന്‍, ആനമല ജംഗ്ഷന്‍, ഓവര്‍ ബ്രിഡ്ജ്‌, കോടതി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ്‌ ആദ്യഘട്ടത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുക.

ഇതിന്റെ കണ്‍ട്രോള്‍ റൂം ചാലക്കുടി പഴയ പോലീസ്‌ സ്റ്റേഷനില്‍ സജ്ജമാക്കും. ഇനി മുതല്‍ 24 മണിക്കൂറും നഗരം നിരീക്ഷണത്തിലായിരിക്കും. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുവാനും, ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുവാനുമാണ്‌ ക്യാമറകള്‍ സ്ഥാപിക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :