തൃശൂരില്‍ മധുര പലഹാരങ്ങള്‍ കാണിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോയി
ചാലക്കുടി|
WEBDUNIA|
PRO
തൃശൂരില്‍ മധുരപലഹാരങ്ങള്‍ കാണിച്ച് എല്‍കെജി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി. സ്കൂളിനു മുന്നില്‍ നിന്നാണ് കാറിലെത്തിയ സംഘം കുട്ടിയെത്തട്ടിക്കൊണ്ട് പോയത്.
തൃശൂര്‍ ചാലക്കുടി സ്വദേശിനിയായ ആംഗ്ലോ ഇന്ത്യന്‍ യു പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ട് പോയതായി പരാതിയുള്ളത്. 15 ലക്ഷം രൂപ നല്‍കണമെന്നാണ് ആദ്യം കുട്ടിയുടെ പിതാവിന്റെ മൊബൈലില്‍ വന്ന സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. പിന്നീട് വന്ന സന്ദേശത്തില്‍ 7 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയാണ്. തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നും സൂചനയുണ്ട്.