ജലവിതരണം മുടങ്ങി; ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

ചാലക്കുടി : | WEBDUNIA|
PRO
PRO
ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു. കഴിഞ്ഞ ദിവസം വൈദ്യുതി വിതരണം തടസപ്പെട്ടതിനു പിറ്റേന്നാണ്‌ വെള്ളമില്ലാതെ പോസ്റ്റ്‌ മോര്‍ട്ടം തടസപ്പെട്ടത്‌. മുന്‍സിപ്പല്‍ അധികൃതര്‍ക്കാണ്‌ ആശുപത്രിയുടെ മേല്‍നോട്ട ചുമതല.

നഗരസഭയുടെ അനാസ്ഥയാണ്‌ കുടിവെള്ള വിതരണവും, വൈദ്യുതി വിതരണവും തടസപ്പെടുവാന്‍ കാരണം. പൂലാനിയില്‍ തൂങ്ങിമരിച്ചയാളുടെ മൃതദേഹം കൊണ്ടുവന്നപ്പോഴാണ്‌ ജലമില്ലെന്ന കാര്യം അധികൃതര്‍ അറിയുന്നത്‌. എന്നാല്‍ പമ്പിംഗിന്‌ വൈദ്യുതി ഇല്ലാത്തതുകാരണമാണ്‌ വെള്ളവിതരണം മുടങ്ങിയതെന്നാണ്‌ അധികൃതരുടെ വിശദീകരണം‌.

ഒടുവില്‍ നഗരസഭ അധികൃതര്‍ ടാങ്കറില്‍ വെള്ളമെത്തിച്ചാണ്‌ മണിക്കൂറുകള്‍ വൈകി പോസ്റ്റ്മോര്‍ട്ടം നടത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :