മാലിന്യവുമായി ലോറി, നാട്ടുകാര്‍ പിന്നാലെ, മതില്‍ തകര്‍ന്നു!

ചാലക്കുടി| WEBDUNIA|
PRO
മാലിന്യം കയറ്റികൊണ്ടുവന്ന ലോറി അപകടത്തില്‍പെട്ടു. ലോറി വി ആര്‍ പുരത്ത്‌ സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിച്ചുതകര്‍ക്കുകയായിരുന്നു.

കോട്ടാറ്റ്‌ പാടശേഖരത്തില്‍ മാലിന്യം കൊണ്ട്‌ വന്ന്‌ തട്ടിയതിനുശേഷം തിരികെ വരുന്നവഴിയില്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന്‌ നാട്ടുകാര്‍ വാഹനത്തിലും, മോട്ടോര്‍ ബൈക്കുകളിലും മറ്റും പിന്തുടര്‍ന്നപ്പോള്‍ അമിതവേഗതയിലായിരുന്ന മിനിലോറി വി ആര്‍ പുരത്ത്‌ സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിച്ചുതകര്‍ത്തു.

മതിലില്‍ ഇടിച്ച്‌ തകര്‍ന്ന ലോറിയില്‍ നിന്ന്‌ ലോറി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. കോട്ടാറ്റ്‌ പാടശേഖരത്ത്‌ രാത്രി കാലങ്ങളില്‍ വ്യാപകമായി പുറമെനിന്ന്‌ വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന്‌ തട്ടിക്കൊണ്ടിരിക്കുകയാണ്‌.

അഞ്ച്‌ ലോറികളിലാണ്‌ മാലിന്യം കൊണ്ടുവന്നതെന്ന്‌ പറയപ്പെടുന്നു. ചാലക്കുടി എസ്‌ഐ പി ലാല്‍കുമാര്‍ സ്ഥലത്തെത്തി. ലോറിയുടമയ്ക്കെതിരെ കേസെടുത്തു. മേലൂര്‍ സ്വദേശിയുടേതാണ്‌ ലോറി എന്ന്‌ പറയപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :