ഗൂഗിളിന് ആറന്മുളയെ അറിയില്ല!

ആറന്‍മുള: | WEBDUNIA|
PRO
PRO
ഇന്റര്‍നെറ്റ് ഭൂപട സംവിധാനമായ ഗൂഗിള്‍ മാപ്പില്‍ ആറന്‍മുളയില്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശം ഉള്‍ക്കൊള്ളുന്ന ആറന്‍മുളയെ മറച്ചിരിക്കുന്നത്.

വിമാനതാവളങ്ങളുടെ പേരില്‍ നിരന്തര ജനകീയ സമരങ്ങളുടെ വേദിയാണ് ആറന്‍മുള.തണ്ണീര്‍തടങ്ങളും പാടങ്ങളും നിരത്തി വിമാന താവളം സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്ന ജനങ്ങള്‍ ഗൂഗിള്‍ എര്‍ത്തില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കോടതിയില്‍ വരെ കേസുകള്‍ നടത്തുന്നത്. വിമാനതാവള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ നല്‍കി കൊണ്ടുള്ള ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ് നേടാന്‍ പൈതൃക ഗ്രാമ കര്‍മ്മ സമിതിയെ സഹായിച്ചതും ഗൂഗിള്‍ ചിത്രങ്ങളാണ്.

വിമാനതാവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കാതിരിക്കാന്‍ സന്നദ്ധ സംഘടനകള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച പരാതിയ്ക്കൊപ്പവും ആറന്‍മുളയുടെ ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പദ്ധതി പ്രദേശമുള്‍പ്പെടെ മേഘാവൃതമായ ചിത്രങ്ങളാല്‍ ഗൂഗിള്‍ മറച്ചിരിക്കുന്നത്. പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. ഗുഗിളിന്റെ ഈ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളായ പാര്‍ലമെന്റ് ബോംബെ ഹൈക്കോര്‍ട്ട് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് എന്നിവയെ ഇത്തരത്തില്‍ ഗൂഗിള്‍ മറച്ചിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് ഗൂഗിള്‍ ആറന്‍മുളയെ മറച്ചിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :