ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന ഓണ്‍ലൈന്‍ ബ്രാന്‍ഡ് ഗൂളില്‍ ആണെന്ന് പഠനം. ഫേബ്സുക്ക് ആണ് തൊട്ടു പിറകില്‍. ബ്രാന്‍ഡ് ട്രസ്റ്റ് അഡ്‌വൈസറി ആണ് പഠനം നടത്തിയത്. സെന്‍ച്ച് എഞ്ചിനുകളില്‍ ഗൂഗിള്‍ ഒന്നാമതെത്തിയപ്പോള്‍ യാഹൂ ആണ് രണ്ടാം സ്ഥാനത്ത്.
211 വിഭാഗങ്ങളിലായി 19,000 ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. 16 നഗരങ്ങളിലാണ് പഠനം നടന്നത്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് രാജ്യത്ത് ലഭിക്കുന്നത് എന്ന് പഠനം പറയുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സബ് കാറ്റഗറിയില്‍ ഫേസ്ബുക്ക് ആണ് ഒന്നാം സ്ഥാനത്ത്. ഗൂഗിളിന്റെ ഓര്‍ക്കുട്ട് പ്രതിദിനം സന്ദര്‍ശിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും സ്വീകാര്യതയുടെ കാര്യത്തില്‍ നാലാം സ്ഥാനത്ത് ഉണ്ട്. ഓണ്‍ലൈന്‍ ഷെയറിംഗ് പോര്‍ട്ടലുകളില്‍ യൂട്യൂബ് ആണ് ഒന്നാമത്.
ഇ-കൊമേഴ്സ് ബ്രാന്‍ഡുകളില്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആയ ഇ-ബേ ആണ് ഒന്നാമത്. എഒഎല്‍, ആമസോണ്‍ തുടങ്ങിയവ തൊട്ടുപിന്നിലുണ്ട്.