ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കും!

ചെന്നൈ| WEBDUNIA|
PRO
ഇനി ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഇന്റെര്‍നെറ്റ് കണക്ഷന്‍ നഷ്ടപ്പെട്ടാലും പേടിക്കേണ്ട ഓഫ്‌ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ട്രാന്‍സിലേറിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷനുമെത്തി.

50 ഭാഷകളുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. യാത്രയ്ക്കിടയില്‍ നെറ്റ് കവറേജും മൊബൈല്‍ കവറേജും മറ്റും ഇല്ലാത്തിടത്തെത്തിയാലും ഈ ആപ്ലിക്കേഷന്‍ ഉപ‌യോഗിക്കാനാകും.

ശബ്ദവും ടെസ്റ്റും ക്യാമറയും ഉപയോഗിച്ച് ട്രാന്‍സിലേറ്റര്‍ ഉപയോഗിക്കാമെന്നൊരു പ്രത്യേകതയുമുണ്ട്. നിലവില്‍ ചൈനീസ്, ജപ്പാനീസ്, കൊറിയന്‍ ഭാഷകളാണ് ഇപ്പോള്‍ ക്യാമറയുപയോഗിച്ച് പരിഭാഷ ചെയ്യാന്‍ കഴിയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :