വിമാനത്താവളം വന്നാല്‍ ആറന്മുള ക്ഷേത്രവും ആറന്മുള കണ്ണാടിയും വിസ്മൃതിയിലാകും: ആര്‍‌എസ്‌എസ്

തുറവൂര്‍| WEBDUNIA|
PRO
PRO
ആറന്മുളയില്‍ വിമാനത്താവളം നിര്‍മിച്ചാല്‍ പാര്‍ഥസാരഥി ക്ഷേത്രവും പമ്പാനദിയും ആറന്മുള കണ്ണാടിയും ഉതൃട്ടാതി ജലോത്സവവും വിസ്മൃതിയിലാകുമെന്ന്‌ ആര്‍എസ്‌എസ്‌.

സംസ്ഥാനത്തിന്റെ നെല്ലറയായ കുട്ടനാടിനെ തരിശുഭൂമിയാക്കി ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുന്ന രീതിയിലുള്ള വിമാനത്താവള നിര്‍മാണം ഉപേക്ഷിക്കണം. ആറന്മുള വിമാനത്താവള പദ്ധതി മറ്റൊരു സംസ്ഥാനത്തേക്ക്‌ മാറ്റണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.

സംഘടനയുടെ ജില്ലാ പ്രചാര്‍ പ്രമുഖ്‌ സന്തോഷ്‌കുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ആറന്മുള പൈതൃക ഗ്രാമകര്‍മ സമിതി തുറവൂര്‍ താലൂക്ക്‌ കര്‍മ സമിതി രൂപീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമാനത്താവളം ഉള്‍പ്പെടുത്തുക വഴി കേരള ജനതയ്ക്കെതിരെ സമര പ്രഖ്യാപനം നടത്തിയ രാഷ്ട്രീയ-ഭൂമാഫിയകളുടെ ഗൂഢാലോചനകളെ തിരിച്ചറിയണമെന്നും എതിര്‍ത്ത്‌ തോല്‍പിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :