കെ പി ഉദയഭാനു പത്തനംതിട്ട ജില്ലാസെക്രട്ടറി

കോന്നി| Last Modified വ്യാഴം, 8 ജനുവരി 2015 (13:17 IST)
സി പി എം ജില്ലാസെക്രട്ടറിയായി കെ പി ഉദയഭാനു തെരഞ്ഞെടുക്കപ്പെട്ടു. ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. മുന്‍ എം എല്‍ എ എ പത്മകുമാറിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അവസാന നിമിഷം ഉദയഭാനുവിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

32 അംഗം ജില്ലാകമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. സെക്രട്ടറി കെ അനന്തഗോപന്‍ അവതരിപ്പിച്ച പാനലിനെ ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. പഴയ ജില്ലാ കമ്മിറ്റിയില്‍ നാലുപേരെ ഒഴിവാക്കുകയും രണ്ടുപേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തതാണ് പുതിയ ജില്ലാകമ്മിറ്റി.

എ ലോപ്പസ്, ഫിലിപ്പ് കോശി, കെ പി സി കുറുപ്പ്, എസ് സുഭഗ എന്നിവരെയാണ് ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ കോമളം അനിരുദ്ധന്‍, ദിനേശന്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.

പഴയ കമ്മിറ്റിയില്‍ 36പേരുണ്ടായിരുന്നു. അവരില്‍ രണ്ടുപേര്‍ മരണപ്പെട്ടതിനാല്‍ അംഗസംഖ്യ 34ആയി ചുരുങ്ങിയിരുന്നു. പുതിയ കമ്മിറ്റിയുടെ അംഗബലം 32 ആയിരിക്കണമെന്ന് നിബന്ധന ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :