പാര്‍ട്ടിയില്‍ വിഭാഗീയതയും, മദ്യാസക്തിയും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്

 പത്തനംതിട്ട ജില്ലാ സമ്മേളനം , പ്രതിനിധി സമ്മേളനം , സിപിഎം
പത്തനംതിട്ട| jibin| Last Updated: ചൊവ്വ, 6 ജനുവരി 2015 (12:34 IST)
ജില്ലയില്‍ ശക്തമായ രീതിയില്‍ വിഭാഗീയത നിലനില്‍ക്കുന്നതായി പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ന് രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളന നഗറില്‍ കൊടി ഉയര്‍ന്നു. പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.

ജില്ലയില്‍ ശക്തമായ രീതിയില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. പ്രവര്‍ത്തകരില്‍ മദ്യാസക്തിയും മറ്റ് ശീലങ്ങളും വര്‍ദ്ധിച്ച് വരുകയാണെന്നും. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നടന്ന പല ബഹുജന സമരങ്ങളും ഏറ്റെടുത്ത് നടത്താന്‍ അണികളെ കിട്ടാത്ത അവസ്ഥയിലാണെന്നും. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ നിലവിലെ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ സ്ഥാനം ഒഴിയുന്നതോടെ പുതിയെ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതാണ് പ്രധാനം. പിണറായി പക്ഷത്തെ വിശ്വസ്തന്‍ എ പദ്മകുമാറും, വി എസ് പക്ഷത്ത് നിന്ന് പിണറായി പക്ഷത്തെത്തിയ കെ.പി ഉദയഭാനുവിനുമാണ് സാധ്യതകള്‍. ഇരുവരെയും തിരഞ്ഞെടുക്കാനായില്ലെങ്കില്‍ വി എസ് പക്ഷത്തെ സനല്‍ കുമാറും, മുന്‍ ആറന്മുള എം എല്‍ എ കെ സി രാജഗോപാലും, സിഐടിയു ജില്ലാ സെക്രട്ടറി അജയനും അടക്കമുള്ളവരുടെ പേരുകളും സമവായ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്.


നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് അഞ്ചോളം പേരെ ഒഴിവാക്കി പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന്‍ റോയി മാത്യു അടക്കം ഉള്ളവര്‍ ഇത്തരത്തില്‍ ജില്ലാ കമ്മിറ്റിയില്‍ എത്തുമെന്നാണ് സൂചന. ആറന്മുള വിമാനത്താവള സമരം, സോളാര്‍ സമരം, ഓപ്പറേഷന്‍ കുബേര, എന്നിവയടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍
ഉയരുമെന്നും ഉറപ്പാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :