ശബരിമലയില്‍ നടവരവ് 141 കോടി കവിഞ്ഞു

പത്തനംതിട്ട| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (14:23 IST)
ശബരിമലയില്‍ മണ്ഡലമാസക്കാലത്തെ നടവരവ് റ്ക്കോഡ് ബേദിച്ചെന്ന് ദേവസ്വം ബോര്‍ഡ്. മണ്ഡലകാലം കഴിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ബോര്‍ഡ് കണക്കുകള്‍ പുറത്ത് വിട്ടത്. ശബരിമലയിലെ വരുമാനം ഇതുവരെ 141 കോടി 64 ലക്ഷം രൂപ കവിഞ്ഞതായാണ് ബോര്‍ഡ് പുറത്ത് വിട്ട കണക്കുകളിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 കൊടിയുടെ അധിക വരുമാനമാണ് ശബരിമലയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്.

അരവണ വില്‍പ്പനയിലും ഇത്തവണ റെക്കോഡ്‌ വരുമാനമാണ്‌. ഇതുവരെ അരവണ വിറ്റുള്ള വരുമാനം 54 കോടി 31 ലക്ഷമായി. നാലു കോടി രൂപയാണ്‌ കൂടിയത്‌. അരവന വിതരണത്തില്‍ പ്രതിസന്ധിയുണ്ടായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല. ഇത്തവണ കേരളത്തിനു പുറത്തുനിന്നുള്ള അയ്യപ്പ ഭക്തരില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ആന്ധ്രയില്‍ നിന്നായിരുന്നെന്നാണ്‌ വിവരം.

അതിനിടെ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള ഗോഷയാത്ര പമ്പയില്‍ എത്തിച്ചേര്‍ന്നു. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയ്‌ക്കുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. തങ്കഅങ്കി മൂന്ന്‌ മണിവരെ പമ്പയിലെ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ വെയ്‌ക്കും. വൈകിട്ട്‌ 6.30 യോടെ ഇത്‌ തിരകെ ശബരിമലയില്‍ എത്തിച്ചേരും.

തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, അയ്യപ്പ സേവാ സംഘത്തിലെ തെരഞ്ഞെടുത്ത അംഗങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് തങ്ക അങ്കി ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.
തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേന്ന് ശ്രീകോവിലിലേക്ക് ആനയിക്കും. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി രാത്രി 11 മണിയോടെ നടയടയ്ക്കും.മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :