മലപ്പുറത്ത് വാസുദേവന്‍ തന്നെ തുടരും; പത്തനംതിട്ടയില്‍ സിപി‌ഐ ആണ് വില്ലന്‍!

സിപിഎം മലപ്പുറം, പത്തനം തിട്ട ജില്ലാസമ്മേളനങ്ങളില്‍ നേതൃത്വത്തീനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ പ്രതിനിധികള്‍ ഉയര്‍ത്തി. മലപ്പുറത്ത് മുസ്ലീല്‍ ലീഗിനെ പ്രറ്റിരോധിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെടു എന്ന് വിമര്‍ശനമുണ്ടായി. ലീഗിനെതിരെ പാര്‍ട്ടി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ജില്ലയില്‍ ലീഗിനെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടുവെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. 
 
അതേ സമയം നിലവിലെ സെക്രട്ടറിയായ പി പി വാസുദേവന്‍ തന്നെ തുടരുമെന്നാണ് സൂചന. മുന്‍ എം എല്‍ എ വി ശശികുമാര്‍, എം എല്‍ എ പി ശ്രീരാമകൃഷ്ണന്‍, സിഐടിയു മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് കൂട്ടായി ബഷീര്‍ എന്നിവരേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.  ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പ് രാവിലെ പത്തരയോടെ തുടങ്ങും. വൈകുന്നേരം സമാപനസമ്മേളനം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
 
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ബിജെപി വോട്ട് വിഹിതം വര്‍ധിപ്പിച്ചത് ഗൌരവമായി കാണുന്നു. ജില്ലയില്‍ പലയിടത്തും ബിജെപിക്ക് വോട്ടുകള്‍ കൂടി. ഈ സാഹചര്യത്തെ ഗൗരവമായി കാണണം. സോളാര്‍ കേസിലുള്‍പ്പെടെ പാര്‍ട്ടി ഏറ്റെടുത്ത സമരങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. അടൂര്‍, പത്തനംതിട്ട, മല്ലപ്പള്ളി, കോന്നി ഏരിയകളില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നതായി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു വന്നു.
 
പാര്‍ട്ടിയ്ക്ക് ജില്ലയില്‍ വേണ്ടത്ര വളര്‍ട്ട നേടാന്‍ കഴിഞ്ഞെല്ലെന്നും ബഹുജന അടിത്തറ കെട്ടിപ്പെടുക്കുന്നതിലും വീഴ്ച്ച സംഭവിച്ചതായും സമ്മേളന പ്രതിനിധികള്‍ വിലയിരുത്തി. സമ്മേളനത്തിലെ പൊതു ചര്‍ച്ച ഇന്നും തുടരും. അതേ സമയം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സിപിഐയ്ക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. സിപിഎമ്മിനോട് അതൃപ്തി ഉള്ളവരെ സിപിഐ തേടിപ്പിടിക്കുന്നു. സിപിഎം അച്ചടക്ക നടപടി എടുത്തവരെ സ്ഥാനമാനങ്ങള്‍ നല്‍കി സിപിഐ കൂടെ നിര്‍ത്തുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് സിപിഐക്കെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. 

 
മലപ്പുറം/പത്തനംതിട്ട:| vishnu| Last Updated: ബുധന്‍, 7 ജനുവരി 2015 (15:20 IST)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :