പത്തനംതിട്ട|
vishnu|
Last Modified വ്യാഴം, 8 ജനുവരി 2015 (07:56 IST)
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേയും ജില്ലാ കമ്മിറ്റിയേയും ഇന്ന് തെരഞ്ഞെടുക്കും.ജില്ലാ സെക്രട്ടറി പദത്തില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ കെ അനന്തഗോപന്‍ സ്ഥാനമൊഴിയുന്നതോടെ ആസ്ഥാനത്തേക്ക് സ്മാവായത്തിലൂടെ ആളെ കണ്ടെത്താനാണ് സിപിഎം സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. വിഭാഗീയത രൂക്ഷമായിരിക്കുന്ന പത്തനം തിട്ടയില്‍
.പത്മകുമാര്‍, കെ.പി.ഉദയഭാനു എന്നിവരെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
സമവായ ശ്രമങ്ങള്‍ ഇന്നലെ തന്നെ പിന്‍വാതിലില്‍ കൂടി നേതൃത്വം തുടക്കം കുറിച്ചിരുന്നു. ജില്ലയുടെ ചുമതലയുളള സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക പക്ഷത്തെ പ്രമുഖരാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍. റിപ്പോര്‍ട്ടിന്മേലുളള പൊതുചര്‍ച്ചയും അതിനുളള മറുപടിയും പൂര്‍ത്തിയാക്കിയ ജില്ലാ സമ്മേളനത്തിലെ ഇന്നത്തെ പ്രധാന നടപടി പുതിയ കമ്മിറ്റിയേയും സെക്രട്ടറിയേയും തെരഞ്ഞെടുക്കലാണ്.
32 അംഗ ജില്ലാ കമ്മിറ്റിയേയാണ് സമ്മേളനം തെരഞ്ഞെടുക്കേണ്ടത്. ഇപ്പോഴത്തെ കമ്മിറ്റിയില്‍ 36പേരുണ്ടായിരുന്നു.അവരില്‍ രണ്ടുപേര്‍ മരണപ്പെട്ടതിനാല്‍ അംഗസംഖ്യ 34ആയി ചുരുങ്ങിയിട്ടുണ്ട്. പുതിയ കമ്മിറ്റിയുടെ അംഗബലം 32 ആയിരിക്കണമെന്ന നിബന്ധന ഉളളതിനാല്‍ രണ്ട് പേരെ ഒഴിവാക്കേണ്ടിവരും. പുതിയ ആളുകളെ ഉള്‍പ്പെടുത്തണമെങ്കില്‍ കൂടുതല്‍ പേരെ ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകും.