കാലിക്കറ്റിലെ കവിത വിവാദം: കലാസൃഷ്ടികള്‍ ബാഹ്യസമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി പിന്‍‌വലിക്കരുതെന്ന് കവി സച്ചിദാനന്ദന്‍

PRO
കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള 'കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍' എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് അല്‍ റുബായിദിന്റെ 'ഓഡ് ടു ദ സീ' എന്ന ഉള്‍പ്പെട്ടത്. നെരൂദ, കമലാദാസ്, മായ ആംഗ്‌ളോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളും പുസ്തകത്തിലുണ്ട്.

അല്‍ റുബായിദ് സൗദി പൗരനാണെന്നും സൗദി അറേബ്യയിലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തിലാണ് ബിരുദം കരസ്ഥമാക്കിയതെന്നും കവിയെ പരിചയപ്പെടുത്തുന്ന ഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. ഇവിടെനിന്ന് അഫ്ഗാനിസ്താനില്‍ പോയ സമയത്താണ് അമേരിക്കന്‍ പട്ടാളം പിടികൂടി ഗ്വാണ്ടനാമോ തടവറയിലടച്ചത്. അഞ്ചുവര്‍ഷം ജയിലിലിട്ടശേഷം വിട്ടയച്ചു.

ഗ്വാണ്ടനാമോ തടവറയിലെ ചുമരുകളില്‍ പേസ്റ്റ് ഉപയോഗിച്ചും പാത്രങ്ങളില്‍ കരിക്കട്ട ഉപയോഗിച്ചും അല്‍ റുബായിഷ് എഴുതിയ കവിതകള്‍ ജയില്‍ സന്ദര്‍ശനം നടത്തിയ അഭിഭാഷകര്‍ (അറ്റോര്‍ണി) ശേഖരിച്ച് പുസ്തകമാക്കുകയായിരുന്നു. 22 കവിതകളോട് കൂടി 'പോയംസ് ഫ്രം ഗ്വാണ്ടനാമോ' എന്ന പേരിലിറക്കിയ പുസ്തകത്തില്‍ അല്‍ റുബായിഷിന്‍േറതുള്‍പ്പെടെ 17 കവിതകള്‍ തടവുകാരുടേതായിരുന്നെന്ന് പാഠപുസ്തകത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്.

പ്രസ്തുത പുസ്തകം തയ്യാറാക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട നല്ല കവിതകള്‍ക്കുവേണ്ടി അന്വേഷിക്കുന്നതിനിടെയാണ് റുബായിദിന്റെ കവിത ഏതോ ഒരു ബോര്‍ഡ് അംഗം ശുപാര്‍ശ ചെയ്തതെന്ന് കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ കെ രാജഗോപാലന്‍ വ്യക്തമാക്കി.

കവിതയുടെ മേന്മയും അത് ചര്‍ച്ചചെയ്യുന്ന വിഷയത്തെക്കുറിച്ചും മാത്രമേ ശ്രദ്ധിച്ചുള്ളൂവെന്നും കവിയുടെ ഭൂതകാലം അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :