ന്യൂജനറേഷനും കവിത അന്യമാണോ? അല്ലെന്ന് തെളിയിക്കുകയാണ് ഫഹദ് ഫാസില്‍. അതെ ഫഹദും പാടുന്നു, നെരൂദയുടെ കവിത. നവാഗതനായ എ.വി.ശശിധരന്‍ സംവിധാനം ചെയ്യുന്ന 'ഒളിപ്പോര്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് ഫഹദ് പാടുന്നത്. നെരൂദയുടെ ‘മരണം' എന്ന കവിത ഫഹദിന്റെ ശബ്‌ദത്തില്‍ ഇനി പ്രേക്ഷകര്‍ക്ക് കേള്‍ക്കാം.
ജോണ്‍ പി വര്‍ക്കിയാണ് സംഗീത സംവിധായകന്‍. 'ഒളിപ്പോരാളി' എന്ന ബ്ലോഗറുടെ കഥയാണ് ചിത്രം പറയുന്നത്. ഒരിക്കല്‍ ബ്‌ളോഗര്‍മാരുടെ സംഗമം ബാംഗ്‌ളൂരില്‍ വച്ച് നടത്തുന്നു. അവിടെ 'ഒളിപ്പോരാളി' ശ്രദ്ധേയനായത് തന്റെ അസാന്നിദ്ധ്യം കൊണ്ടാണ്. അതോടെ മറ്റ് ബ്‌ളോഗര്‍മാര്‍ ഒളിപ്പോരാളിയെ വെളിച്ചത്തു കൊണ്ടു വരാന്‍ വേണ്ടി ശ്രമിക്കുന്നു. ഇവിടെ നിന്ന് കഥാനായകന്റെ ജീവിതത്തിലേക്ക് യാത്ര തുടങ്ങുന്നു.
തമിഴിലെ പുതുമുഖ നായിക സുഭിക്ഷയാണ് ഈ ചിത്രത്തില്‍ ഫഹദിന്റെ നായിക. ഏറെ ബോള്‍ഡായ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയര്‍ വാണി എന്ന കഥാപാത്രമായാണ് സുഭിക്ഷ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.