കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരായ അപ്പോളോ ബില്‍ഡ്‌ടെക് കമ്പനിയുടെ പേരും ലോഗോയും മാറ്റുന്നു. അപ്പോളോ ബില്‍ഡ്‌ടെക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരു മാറ്റി ഇനി മുതല്‍ കാലിക്കറ്റ് അപ്പോളോ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും അറിയപ്പെടുക. കമ്പനിയുടെ പുതിയ പേരും ലോഗോയും പ്രകാശനം ചെയ്തത് മന്ത്രി ഡോ എം കെ മുനീറാണ്.
കോഴിക്കോട് താജ് ഹോട്ടലായിരുന്നു പ്രകാശന ചടങ്ങ് നടന്നത്. പ്രകാശന ചടങ്ങില്‍ അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പി മൂസ ഹാജി അധ്യക്ഷത വഹിച്ചു. അപ്പോളോ ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എം ഇബ്രാഹിംകുട്ടി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒ എം എ റഷീദ്, ജനറല്‍ മാനേജര്‍ എം കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
അപ്പോളോ ബില്‍ഡ്‌ടെകിന് നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, മഞ്ചേരി, രാമനാട്ടുകര, കണ്ണൂര്‍, വടകര എന്നിവിടങ്ങളില്‍ പാര്‍പ്പിട, വാണിജ്യ സമുച്ചയങ്ങളുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന മേഖല വിദേശ രാജ്യങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരും ലോഗോയും സ്വീകരിച്ചിരിക്കുന്നത്.