കാലിക്കറ്റിലെ കവിത വിവാദം: കലാസൃഷ്ടികള്‍ ബാഹ്യസമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി പിന്‍‌വലിക്കരുതെന്ന് കവി സച്ചിദാനന്ദന്‍

കോഴിക്കോട്| WEBDUNIA|
PRO
ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായെദിന്റെ കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകത്തില്‍ ഉള്‍പ്പെട്ടത് പി‌ന്‍‌വലിക്കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ശ്രമിക്കുന്നത് ശരിയല്ലെന്ന് കവി സച്ചിദാനന്ദന്‍.

കവിത പിന്‍‌വലിക്കുന്നത് സത്യാവസ്ഥ മനസില്ലാക്കാതെയാണെന്നും കലാസൃഷ്ടികള്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പിന്‍‌വലിക്കരുതെന്നും കവി പറഞ്ഞു. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദത്തെത്തുടര്‍ന്നാണ് കാലിക്കറ്റ് സര്‍വകലാശാല അല്‍ റുബായെദിന്റെ കവിത പിന്‍‌വലിക്കാന്‍ തീരുമാനിച്ചത്.

താന്‍ ആ കവിത വായിച്ചിട്ടുണ്ടെന്നും ഒറ്റപ്പെടലിന്റെ വേദനയാണ് ഈ കവിതയിലെന്നും അമേരിക്ക തീവ്രവാദബന്ധം ആരോപിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ തന്നെ അത് തിരുത്തിയെന്നും കവി സച്ചിദാനന്ദന്‍ സ്വകാര്യ ചാ‍നലിനോട് പറഞ്ഞു.

അടുത്ത പേജ്- അമേരിക്കന്‍ പട്ടാളം പിടികൂടി ഗ്വാണ്ടനാമോ തടവറയിലടച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :