ഐസക്ക് തൊഴിലവസരങ്ങള്‍ തകര്‍ക്കുന്നു: ലിജു

തൃശൂര്‍| WEBDUNIA|
കേരളത്തിലെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ധനമന്ത്രി തോമസ് ഐസക്ക് തകര്‍ത്തെറിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എം ലിജു പറഞ്ഞു. തൃശുരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ കറുത്ത പൂച്ചയാണ് തോമസ് ഐസക്ക്. പെന്‍ഷന്‍ പ്രായം ഏകീകരിക്കുക വഴി ആയിരക്കണക്കിന്‌ യുവാക്കളുടെ തൊഴിലവസരങ്ങളാണ്‌ സംസ്ഥാന ധനമന്ത്രി ഇല്ലാതാക്കിയത്.

സ്വന്തം കാര്യം മാത്രം നോക്കി കഴിയുന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എം ടി യുടെ കഥാപാത്രത്തെപ്പോലെ അഭിനവ സേതുവാകുവാനാണ്‌ ശ്രമിക്കുന്നതെന്നും ലിജു കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :