യൂത്ത്‌ കോണ്‍‌: സിദ്ദിഖ് അധ്യക്ഷനായി തുടരും

ന്യൂഡല്‍ഹി| WEBDUNIA|
സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായി ടി സിദ്ദിഖ്‌ തുടരും. പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ടി സിദ്ദിഖിനെ മാറ്റി എം ലിജുവിനെ നിയമിച്ചതായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനം പൂര്‍ത്തിയാക്കാന്‍ സിദ്ദിഖിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയായിരുന്നു ഈ പ്രഖ്യാപനം.

സിദ്ദിഖിനെ മാറ്റിയ നടപടിയില്‍ ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കള്‍ കടുത്ത അതൃപ്തി അറിയിച്ചു. അതിനെ തുടര്‍ന്നാണ്‌ തീരുമാനം റദ്ദാക്കിയതെന്ന്‌ സൂചനയുണ്ട്‌. ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അശോക് തന്‍വര്‍ ആയിരുന്നു സിദ്ദിഖിനെ മാറ്റി എം ലിജുവിനെ സംസ്ഥാന പ്രസിഡന്‍റായി പ്രഖ്യാപിച്ചത്.

പ്രസിഡന്‍റ് സ്ഥാനത്തുനിന്ന്‌ സിദ്ദിഖിനെ നീക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം എ ഐ സി സി അംഗീകരിച്ചിരുന്നില്ല. പ്രസിഡന്‍റ് സ്ഥാനത്ത്‌ സിദ്ദിഖ്‌ തന്നെ തുടരുമെന്ന്‌ എ ഐ സി സി നേതൃത്വം കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയെ അറിയിച്ചു.

കോണ്‍ഗ്രസിന്‍റെ പോഷക സംഘടനകളില്‍ രമേശ്‌ ചെന്നിത്തലയോട്‌ അനുഭാവം പുലര്‍ത്തുന്നവരെ തിരുകികയറ്റുന്നതില്‍ ഉമ്മന്‍ ചാണ്ടി കടുത്ത അതൃപ്തി അറിയിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ നാളെ ചേരാനിരുന്ന യു ഡി എഫ്‌ യോഗവും മാറ്റി വച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :