എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അദ്ദേഹത്തിന്‍റെ കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എസ് എന്‍ സി ലാവ്‌ലിനുമായുള്ള കരാറിന്, കെ എസ് ഇ ബി സ്‌റ്റിയറിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് അംഗീകാരം നല്‍കിയതെന്ന് കഴിഞ്ഞദിവസം തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്‍റെ കുറ്റസമ്മതമാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട മൂന്ന് ജലവൈദ്യുത പദ്ധതികളുടെയും കരാര്‍ ഇന്ത്യന്‍ കമ്പനിയായ ഭെല്ലിനെ ഏല്പിക്കാന്‍ ആസൂത്രണ ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല. ലാവ്‌ലിനെ കരാര്‍ ഏല്പിക്കണമെന്ന കെ എസ് ഇ ബിയുടെ ശുപാര്‍ശ ആസൂത്രണ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നുവെന്നും തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തിരുവനന്തപുരം|
WEBDUNIA|
അന്നത്തെ സ്‌റ്റിയറിംഗ് കമ്മിറ്റിയില്‍ താന്‍ അംഗമായിരുന്നില്ല. കമ്മിറ്റിയില്‍ താന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും തോമസ് ഐസക്ക് ഞായറാഴ്ച തിരുവനന്തപുരത്ത് വ്യക്തമാക്കിയിരുന്നു.