എസ്എംഎസ് കേസ്: പി ജെ ജോസഫിന് ജാമ്യം

തൊടുപുഴ| WEBDUNIA|
സ്വദേശിനിയായ യുവതിക്ക് എസ് എം എസ് അയച്ചു എന്ന കേസില്‍ മന്ത്രി പി ജെ ജോസഫിന് കോടതി ജാമ്യം അനുവദിച്ചു. ശനിയാഴ്ച തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജോസഫ് ഹാജരായിരുന്നു. ഡിസംബര്‍ 24ന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഈ കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ ജോസഫിന് സമന്‍‌സ് അയച്ചിരുന്നു.

തൊടുപുഴ സ്വദേശിനിയായ സുരഭിദാസ് എന്ന യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് എസ് എം എസ് എത്തി എന്നാണ് കേസ്. എന്നാല്‍ എസ് എം എസില്‍ സന്ദേശങ്ങള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സൈബര്‍ കുറ്റകൃത്യം എന്ന നിലയിലാണ് കേസെടുത്തിരിക്കുന്നത്. സുരഭി ദാസ് സമര്‍പ്പിച്ച സ്വകാര്യ അന്യായം പരാതിയായി പരിഗണിച്ച് കോടതി സ്വമേധയ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ മൊഴികേട്ട ശേഷമാണ് കോടതി പി ജെ ജോസഫിന് സമന്‍സ് അയച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :