എസ്എംഎസ് വിവാദം: പിസി ജോര്‍ജ്‌ പ്രതിക്കൂട്ടില്‍

ഇടുക്കി| WEBDUNIA|
PRO
PRO
മന്ത്രി പി ജെ ജോസഫിനെതിരായ എസ് എം എസ് വിവാദത്തില്‍ വാക്പോര് കൊഴുക്കുന്നു. വിവാദത്തില്‍ തനിക്ക് പങ്കുണ്ടെന്ന മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജിന്റെ ആരോപണം തെറ്റാണെന്ന് പി സി ജോര്‍ജ് ശനിയാഴ്ച പ്രതികരിച്ചു. ഫ്രാന്‍സിസ്‌ ജോര്‍ജിന്റെ ഈ പരാമര്‍ശം രാഷ്ട്രീയ വിവരക്കേടാണെന്നും പി സി ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

പി ജെ ജോസഫ് സമുന്നതനായ ഒരു നേതാവാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് എസ് എം എസ് ഗൂഡാലോചയക്ക് പിന്നിലെന്നും പി സി ജോര്‍ജ്‌ പറഞ്ഞു. പി ജെ ജോസഫ് അശ്ലീല എസ് എം എസുകള്‍ അയച്ചു എന്ന് പരാതി നല്‍കിയ സ്ത്രീയെ തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആരോപണത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ആവശ്യപ്പെട്ടു. പി സി ജോര്‍ജിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എസ് എം എസ് ആരോപണം കളളക്കഥയാണെന്നും പി സി ജോര്‍ജും ക്രൈം എഡിറ്റര്‍ നന്ദകുമാറും ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് ചെയ്തതെന്നും കേസ് പരിഗണിക്കവെ ജയമോഹന്‍ എന്നൊരാള്‍ മൊഴി നല്‍കിയിരുന്നു.

തൊടുപുഴ പടികോടിക്കുളം സ്വദേശിനിയാണ് പി ജെ ജോസഫ് അപമാനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. ജോസഫിനെതിരെ തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ യുവതി മൊഴി നല്‍കുകയും ചെയ്തിരുന്നു. തന്റെ മൊബൈല്‍ ഫോണിലേക്ക് പി ജെ ജോസഫ് അനേകം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഇവര്‍ ആരോപിക്കുന്നത്. തന്റെ താല്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ ഭര്‍ത്താവിന് ജോലി നല്‍കാം എന്ന് പി ജെ ജോസഫ് യുവതിയോട് പറഞ്ഞു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരിയായ യുവതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :