10,000 അശ്ലീല സന്ദേശങ്ങള്‍ അയച്ച മലയാളി പിടിയില്‍!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സ്ത്രീകളെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത യുവാവിനെ പൊലീസ് പൊക്കി. പന്തളം സ്വദേശിയായ സലീഷ് കുമാര്‍(27) ആണ് പൊലീസ് പിടിയിലായത്.

പതിനായിരത്തിലധികം അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചിട്ടുണ്ട്. ഏഴായിരത്തോളം ഫോണ്‍കോളുകളിലൂടെ അസഭ്യം പറയുകയും ചെയ്തു.

ഇരുന്നൂറിലധികം സ്ത്രീകളാണ് മാസങ്ങള്‍ നീണ്ട ഇയാളുടെ അശ്ലീലവര്‍ഷത്തിന് ഇരയായത്. ഇത് സംബന്ധിച്ച് ഇയാളെ താക്കീത് ചെയ്തവരെയും ഇയാള്‍ അസഭ്യം പറഞ്ഞു. ഇയാള്‍ക്ക് നേരെ ഉയര്‍ന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനായി വിളിച്ച പൊലീസ് ഓഫീസര്‍ക്കും കിട്ടി തെറിവിളി.

ഒരു സ്ത്രീയുടെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഈ കലാപരിപാടികളെല്ലാം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീ മാസങ്ങള്‍ക്ക് മുമ്പ് തന്റെ സിംകാര്‍ഡ് ഒരു സുഹൃത്തിന് കൈമാറുകയായിരുന്നു എന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :