എസ്‌എംഎസ്‌ വിവാദം: മാണി അന്വേഷിക്കും

കോട്ടയം| WEBDUNIA|
PRO
PRO
മന്ത്രി പി ജെ ജോസഫിനെതിരായ എസ് എം എസ് വിവാദം കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാനും മന്ത്രിയുമായ കെ എം മാണി അന്വേഷിക്കും. വിവാദത്തില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുക. കോട്ടയത്ത് നടന്ന പാര്‍ട്ടിയുടെ ഉന്നതാധികാരയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ എം മാണി.

പ്രശ്നത്തില്‍ പരസ്യപ്രസ്താവന വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ് എം എസ് വിവാദം യോഗത്തില്‍ ബഹളത്തിന് ഇടയാക്കി എന്നാണ് റിപ്പോര്‍ട്ട്.

പി ജെ ജോസഫ് അശ്ലീല എസ് എം എസുകള്‍ അയച്ചു എന്ന പരാതിയുമായി തൊടുപുഴ പടികോടിക്കുളം സ്വദേശിനിയായ യുവതിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ എസ് എം എസ് ആരോപണം കളളക്കഥയാണെന്നും പി സി ജോര്‍ജും ക്രൈം എഡിറ്റര്‍ നന്ദകുമാറും ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത് ചെയ്തതെന്നും കേസ് പരിഗണിക്കവെ ജയമോഹന്‍ എന്നയാള്‍ മൊഴി നല്‍കിയിരുന്നു.

എസ് എം എസ് വിവാദത്തില്‍ പി സി ജോര്‍ജിന് പങ്കുണ്ടെന്ന് മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ് ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :