മുരളീധരന്‍ കേന്ദ്രത്തിലേക്ക്, മന്ത്രിയാകാന്‍ കടിപിടി

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക്. മുരളീധരനെ എ ഐ സി സി ഭാരവാഹിയാക്കുമെന്ന് സൂചന. എന്നാല്‍ എന്ത് സ്ഥാനമാണ് മുരളീധരന് നല്‍കുക എന്നതിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ചരടുവലികള്‍ക്കായി മുരളീധരന്‍ ബുധനാഴ്ച ഡല്‍ഹിയിലെത്തും.

സംസ്ഥാന മന്ത്രിസഭയില്‍ ഇടം നല്‍കാതെ ഒഴിവാക്കപ്പെട്ട സമയത്ത് എ ഐ സി സിയില്‍ സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുരളീധരന് വാക്കു നല്‍കിയിരുന്നതാണ്. അത് പാലിക്കാനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. മുന്‍ കെ പി സി സി അധ്യക്ഷനും മന്ത്രിയുമായിരുന്ന മുരളീധരന് എ ഐ സി സിയില്‍ ഉന്നത സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കേന്ദ്രമന്ത്രിസഭയില്‍ കയറിക്കൂടാന്‍ കെ സുധാകരന്‍ എം പി നീക്കം ശക്തമാക്കി. ഈ മാസം 10ന് നടക്കുന്ന മന്ത്രിസഭാ പുന:സംഘടനയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി പകരം മന്ത്രിയാകാനാണ് സുധാകരന്‍ ശ്രമിക്കുന്നത്.

മുല്ലപ്പള്ളിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി എ ഐ സി സി ഭാരവാക്കിയാക്കിയ ശേഷം സുധാകരനെ മന്ത്രിയാക്കണമെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ മുല്ലപ്പള്ളിയെ ഉടന്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റരുതെന്ന നിലപാടിലാണ് പ്രതിരോധമന്ത്രി എ കെ ആന്‍റണി.

കേരളാ കോണ്‍ഗ്രസ്(എം) എം പിയായ ജോസ് കെ മാണിയും കേന്ദ്രമന്ത്രിയാകാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. ഈ ആവശ്യമുന്നയിച്ച് പി ജെ ജോസഫ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :