എന്നെ പീഡിപ്പിച്ചതിന് ജനം പകരം ചോദിച്ചു: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തന്നെ പീഡിപ്പിച്ചതിനെതിരായി ഉയര്‍ന്ന ജനവികാരമാണ് മലപ്പുറത്തെ മുസ്ലീം ലീഗിന്റെ വിജയത്തിന് കാരണമായതെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വി എസ് അച്യുതാനന്ദന് തന്നെക്കുറിച്ച്‌ എന്ത്‌ ഭാഷയും ഉപയോഗിക്കാം. തനിക്ക്‌ തുട്ട്‌ കിട്ടുന്ന വകുപ്പാണ് ലഭിച്ചതെന്ന്‌ വി എസ്‌ പറഞ്ഞത്‌ സ്വന്തം അനുഭവത്തില്‍ നിന്നാകാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

വി എസ്‌ നേരത്തെ കൈകാര്യം ചെയ്തിരുന്ന ഐ ടി വകുപ്പ് ഇപ്പോള്‍ തനിക്കാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇരയുടെ വികാരം ഒരിക്കലും വേട്ടക്കാരന്‌ അറിയില്ല. വേട്ടക്കാരന്‌ അമ്പ്‌ കൊള്ളുമ്പോഴേ വേദന മനസ്സിലാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :