ലീഗിന്റെ സ്വീകരണവേദി തകര്‍ന്നു!

കോട്ടയ്ക്കല്‍| WEBDUNIA|
മുസ്ലീം ലീഗ്‌ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും സ്വീകരണം നല്‍കാന്‍ ഒരുക്കിയ വേദി തകര്‍ന്നു. വ്യാഴാഴ്ച രാത്രി പരിപാടി നടക്കുന്നതിനിടെയാണ് വേദി തകര്‍ന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. എന്നാല്‍ ആര്‍ക്കും പരുക്കില്ല.

സൗദി കെ എം സി സിയാണ് സ്വീകരണ ചടങ്ങ് ഒരുക്കിയത്. കോട്ടയ്ക്കല്‍ ബസ്‌ സ്റ്റാന്‍ഡ്‌ പരിസരത്തായിരുന്നു ഇത്. പരിപാടിക്ക് പ്രവര്‍ത്തകരുടെ നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. വേദി തകര്‍ന്നയുടന്‍ വൈദ്യുതി ബന്ധം നിലച്ചു.

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ്‌ സമദാനി, കെ പി എ. മജീദ്‌, പി എം എ സലാം തുടങ്ങിയ നേതാക്കള്‍ വേദിയില്‍ ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :