‘ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയെപ്പറ്റി അറിയില്ല‘

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യു ഡി എഫ് മന്ത്രിസഭയില്‍ മുസ്ലീം ലീഗിന്‌ അഞ്ച്‌ മന്ത്രിമാരുണ്ടാകും എന്ന തീരുമാനത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരുപത്‌ അംഗ രൂപീകരിക്കാനാണ്‌ യു ഡി എഫില്‍ ധാരണയായിട്ടുള്ളത്. ഈ മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന്‌ നാല്‌ മന്ത്രിസ്ഥാനമായിരുന്നു നിശ്ചയിച്ചിരുന്നതെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ഞായറാഴ്ചയാണ് ലീഗ് നാല് മന്ത്രിമാരുടെ പേരുകള്‍ കൂടി പ്രഖ്യാപിച്ചത്. ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം എം കെ മുനീര്‍, പി കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവര്‍ മന്ത്രിമാരാവും എന്ന് പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിക്കുകയായിരുന്നു.

അഞ്ചാമത്തെ മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് പാര്‍ലമെന്ററി കാര്യവകുപ്പ് നല്‍കണം എന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്തതിനാല്‍ മഞ്ഞളാംകുഴി അലി മറ്റ് മന്ത്രിമാര്‍ക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യില്ലെന്നും തങ്ങള്‍ സൂചന നല്‍കിയിരുന്നു.

ഇരുപതിയൊന്നാമത് മന്ത്രിയായി മഞ്ഞളാംകുഴി അലിയെ ലീഗ് പ്രഖ്യാപിച്ചതോടെ കേരളാ കോണ്‍ഗ്രസ്(എം) ഇടഞ്ഞുതുടങ്ങി. മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ വേണം എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെ എം മാണി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :