ലീഗിന്റെ നേതൃമാറ്റം തീരുമാനമായില്ല

മലപ്പുറം| WEBDUNIA|
PRO
PRO
മുസ്ലീം ലീഗിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ അന്തിമതീരുമാനമായില്ല. ഇക്കാര്യം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം തീരുമാനിക്കുമെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതിനായി ജൂണ്‍ അഞ്ചിന്‌ പ്രവര്‍ത്തക സമിതി യോഗം ചേരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അഞ്ചാമതൊരു മന്ത്രിസ്‌ഥാനം കൂടി വേണമെന്ന ലീഗിന്റെ ആവശ്യം സംബന്ധിച്ച്‌ നാളത്തെ യുഡിഎഫ്‌ യോഗത്തിനു ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ.ഇതു സംബന്ധിച്ചു സ്വീകരിക്കേണ്ട പാര്‍ട്ടി നിലപാടു ചര്‍ച്ച ചെയ്തു. സ്‌പീക്കര്‍ സ്‌ഥാനാര്‍ഥി നിര്‍ണയം തന്നെയാകും നാളത്തെ യുഡിഎഫ്‌ യോഗത്തിലെ മുഖ്യ അജണ്ടയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രധാന നേതാക്കള്‍ ജനപ്രതിനിധികളായ സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ ഒരാള്‍ക്ക്‌ ഒരു പദവി എന്ന നിബന്ധന നടപ്പാക്കാന്‍ പാര്‍ട്ടിനേതൃത്വം പുനഃസംഘടിപ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ പി മജീദിന്‍റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇ ടി മുഹമ്മദ് ബഷീറിന്‍റെ പേരാണ് ആദ്യം പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍, എംപിയായതിനാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടതിനാല്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചെന്നാണ് സൂചന. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ചുമതലയും വഹിക്കാമെന്ന നിലപാടിലാണ് മുഹമ്മദ് ബഷീറെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :