1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. yellow alert in 7 districts

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഴ
കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.പത്തനംതിട്ടയിലും ഇടുക്കിയിലും 3 മണിക്കൂർ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
 
ഇടുക്കിയിൽ ഉച്ചയോട് കൂടി കനത്ത മഴ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്നും നാളെയും കനത്ത മഴ തുടരും ഈ സാഹചര്യത്തിൽ ഇന്നും നാളെയും ഇടുക്കിയിൽ യെല്ലോ അലർട്ട് ആയിരിക്കും.മറ്റെല്ലാ ജില്ലകൾക്കും ഇന്ന് മാത്രമായിട്ടാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഒരാനയെ മാത്രം ഉപയോഗിച്ച് തൃശൂർ പൂരം നടത്താൻ അനുവദിക്കണം, ആവശ്യം തള്ളി കളക്‌ടർ