കേരളത്തിൽ 24 വരെ കനത്ത മഴയ്ക്ക് സാധ്യത

അനു മുരളി| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2020 (16:54 IST)
കേരളത്തിൽ ഇന്നു മുതൽ 24 വരെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 30 മുതൽ 40 കി മി വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. പെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ ജനങ്ങൾ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വകുപ്പ് അറിയിച്ചു.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരിക്കുക. ഇടിമിന്നൽ ഉള്ളപ്പോൾ വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോവുകയും ചെയ്യാതിരിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :