1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain in Wayanad

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയും ഇടിയും; ഉച്ചക്ക് 2 മണി മുതല്‍ ഇടിമിന്നലിനു സാധ്യത

കേരളം
കേരളത്തിൽ ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിക്കും സാധ്യത. ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 
ഏപ്രില്‍ 29 മലപ്പുറം, മെയ് 2 വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 28 മുതല്‍ മെയ് 02 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. 
 
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. ഈ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണം. 
About Writer
അനു മുരളി
അടുത്ത ലേഖനം
വിറ്റാര ബ്രെസയുടെ ടോയോട്ട പതിപ്പിന് പേര് 'അർബൻ ക്രൂസർ' എന്ന് റിപ്പോർട്ടുകൾ