ശക്തമായ വേനൽമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

അനു മുരളി| Last Updated: വെള്ളി, 24 ഏപ്രില്‍ 2020 (09:18 IST)
സംസ്ഥാനത്ത് കനത്ത വേനൽമഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസവും തുടരാൻ സാദ്ധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇതേതുടർന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഏപ്രില്‍ 23ന് കോട്ടയം, ഇടുക്കി ജില്ലകളിലും ഏപ്രില്‍ 24 മലപ്പുറം,വയനാട് ജില്ലകളിലും ഏപ്രില്‍ 25 ഇടുക്കി ജില്ലയിലും ഏപ്രില്‍ 26 ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27 കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടിലും ഇടുക്കിയിലും ശക്തമായ മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :