1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Yakobaya

താൻ ഇരകൾക്കോപ്പം; കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍

വാർത്ത
ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പരാതിയിൽ കന്യാസ്ത്രീകളെ പിന്തുണച്ച് യാകോബായ സഭയുടെ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രഷ്ട്രീയത്തിലായാലും സഭയിലായാലും താൻ ഇരകൾക്കൊപ്പമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.  
 
അതേസമയം മിഷണറീസ് ഓഫ് ജീസസ് കന്യസ്ത്രീ സമൂഹം കന്യസ്ത്രീയെ തള്ളി. വസ്തവ വിരുദ്ധമായ ആരോപണമാണ് കന്യാസ്ത്രീ ഉന്നയിക്കുന്നതെന്നും. സഭയെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും മിഷനറീസ് ഓഫ് ജീസസ് വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. 
 
പരാതിക്കാരിയെ അനുകൂലിക്കുന്നവർ മഠത്തിലെ നിയമങ്ങൾ തെറ്റിച്ച് ജീവിക്കുന്നവരാണ്. സമരത്തെ അനുകൂലിക്കുന്നവർ ആരാണ് ഇതിനു പിന്നിൽ എന്ന് അന്വേഷിക്കണമെന്നും വാർത്ത കുറിപ്പിൽ പറയുന്നു. ജലന്ധർ രൂപതയുമായി അടുത്ത ബന്ധം പുലർത്തുന്ന സന്യാസിനി സമൂഹമാണ് മിഷണറീസ് ഓഫ് ജീസസ്.
About Writer
Sumeesh
അടുത്ത ലേഖനം
ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം