മികച്ച ഫീച്ചറുകളുമായി മോട്ടോ ജി6 പ്ലസ് ഇന്ത്യൻ വിപണിയിൽ

Sumeesh| Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (18:03 IST)
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണാൺ മോഡലായ മോട്ടോ ജി6 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സംവിധാനങ്ങളും. മികച്ച ക്യമറയുമായാണ് മോട്ടോ ജി6 പ്ലസ് എത്തുന്നത്. 22,499 രൂപയാണ് ഫോണിന്റെ വില. എല്ലാ ഓഫ്‌ലൈൻ ഷോറൂമുകളിലും ആമസോണിലും ഫോൺ ലഭ്യമാണ്.

കൂടുതൽ മെച്ചപ്പെട്ട മൾട്ടി ടാസ്കിംഗ് സംവിധാനമാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഒരേ സമയം തന്നെ ഒന്നിൽ കൂടുതൽ ആപ്പുകൾ പ്രവർത്തിപ്പിച്ചാലും വീഡിയോകൾ കണ്ടാലും, ഫോണിന്റെ സ്ത്പീഡിൽ യതൊരു വ്യത്യാസവും ഉണ്ടാവില്ല എന്നാണ് കമ്പനി ആവകാശപ്പെടുന്നത്.

2.2 ജിഗാഹേര്‍ട്ട്‌സ് ഒക്റ്റാകോർ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 6 ജി ബി റാം മികച്ച വേഗത ഫോണിന് നൽകും. 64 ഇന്റേർണൽ സ്റ്റോറേജാണ് ഫോണിനു നൽകിയിരിക്കുന്നത്. 128 ജി ബി വരെ എസ് ഡി കാർഡ് ഉപയോഗിച്ച് ഇത് എക്സ്പാൻഡ് ചെയ്യാം.

12 എംപി‍, 5 എംപി വീതമുള്ള മികച്ച ഇരട്ട റിയർ ക്യാമറകളും 8 എം പി യുടെ സെൽഫി ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 5.93 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 3,200 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :