കെ എസ് ആർ ടി സി വലിയ നഷ്ടമാണ് നേരിടുന്നതെന്നും കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നഷ്ടം താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടുതല്‍ സര്‍വീസുകള്‍ നിർത്തലാക്കുകയല്ലാതെ ചിലവു ചുരുക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചാര്‍ജ് വര്‍ധനയ്ക്ക് പിന്നാലെ ഡീസലിന് ലിറ്ററിന് 10 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത് 4.60 കോടി രൂപയുടെ അധിക ചെലവാണ് കോര്‍പ്പറേഷന് വരുത്തുന്നത്....