സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ കാമുകന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; പകയില്‍ കാമുകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് യുവതി

രേണുക വേണു| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (08:13 IST)

മലയാളി യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം കൊടിപുരത്തെ ആര്‍. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി. ജയന്തി (27) ആസിഡും കത്തിയും ഉപയോഗിച്ചു പരുക്കേല്‍പ്പിച്ചത്. പീളമേട്ടിലാണു സംഭവം.

ഭര്‍ത്താവുമായി ഏറെ നാളായി വേര്‍പിരിഞ്ഞ് കഴിയുകയാണ് ജയന്തി. ദുബായിലെ ഒരു സ്ഥാപനത്തിലാണ് ജയന്തി ജോലി ചെയ്യുന്നത്. ഇതേ സ്ഥാപനത്തില്‍ തന്നെയാണ് രാഗേഷും ജോലി ചെയ്യുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. ദുബായില്‍ ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ സഹോദരിയുടെ വിവാഹത്തിനായി രാഗേഷ് നാട്ടിലെത്തി. മൂന്ന് മാസം മുന്‍പ് രാഗേഷും വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയില്‍ തിരിച്ചെത്തി. തന്റെ വിവാഹം കഴിഞ്ഞ വിവരം രാഗേഷ് ജയന്തിയില്‍ നിന്ന് മറച്ചുവച്ചു.

കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ വച്ച് ജയന്തിയും രാഗേഷും കണ്ടുമുട്ടി. രാവിലെ രണ്ടുപേരും അപ്പാര്‍ട്‌മെന്റില്‍ കണ്ടുമുട്ടിയപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോള്‍ വഴക്കായി. ഇതിനിടെ ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. രാഗേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നല്‍കി.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :