രേണുക വേണു|
Last Modified ഞായര്‍, 21 നവംബര്‍ 2021 (08:24 IST)
അടിമാലി ആസിഡ് ആക്രമണ കേസില്‍ പ്രതിയായ ഷീബ വിവാഹിതയാണെന്നും രണ്ട് മക്കളുടെ അമ്മയാണെന്നും അരുണ്‍ അറിഞ്ഞത് ഏറെ വൈകിയാണ്. രണ്ട് വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ കുമാറും ഷീബയും പരിചയപ്പെടുന്നത്. ഈ സൗഹൃദം വളര്‍ന്ന് അതിവേഗം പ്രണയമായി. ഒരു വര്‍ഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് അരുണ്‍ കുമാറുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നത്. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാക്ക് നല്‍കി. പിന്നീടാണ് ഷീബ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും അരുണ്‍ അറിഞ്ഞത്. താന്‍ വിവാഹിതയാണെന്ന കാര്യം ഷീബ മറച്ചുവച്ചിരുന്നു. ഷീബ രണ്ട് കുട്ടികളുടെ അമ്മയാണെന്ന് അറിഞ്ഞതോടെ ഈ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അറുണ്‍ ആഗ്രഹിച്ചു. വേറെ വിവാഹം കഴിക്കാന്‍ അരുണ്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ഷീബ അരുണിനെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പണം നല്‍കിയാല്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് അരുണിനെ ഷീബ വിളിച്ചുവരുത്തി. ഒറ്റയ്ക്ക് വരണമെന്ന് ഷീബ അരുണിനോട് പറഞ്ഞിരുന്നു. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നില്‍ വരാനാണ് ഷീബ ആവശ്യപ്പെട്ടിരുന്നത്. അരുണ്‍ ഒറ്റയ്ക്ക് വരുമെന്ന് ഷീബ കരുതി. എന്നാല്‍, അരുണിനൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ ഷീബ അരുണിന്റെ നേര്‍ക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.