കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ അതിക്രമം, യുവാവ് പിടിയിൽ

കെ ആര്‍ അനൂപ്| Last Modified ശനി, 27 മെയ് 2023 (11:33 IST)
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ അതിക്രമം. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ബാലരാമപുരം വഴിമുക്കിൽ വച്ചായിരുന്നു സംഭവം. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് ( 32) പോലീസ് പിടിയിലായി.

തിരുവനന്തപുരത്ത് തന്നെ നഴ്‌സായ ജോലി നോക്കുന്ന യുവതിക്ക് നേരെയായിരുന്നു അതിക്രമം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ. ബസ്സിൽ ബഹളം കേട്ട് യാത്രക്കാരും കണ്ടക്ടറും ഇടപെടുകയായിരുന്നു. കയ്യോടെ രഞ്ജിത്തിനെ പിടികൂടി ഇവർ ബാലരാമപുരം പോലീസിന് കൈമാറുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :