പ്രസവം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ അപകടം, നവജാതശിശു ഉള്‍പ്പെടെ മൂന്ന് മരണം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മെയ് 2023 (12:12 IST)
തിരുവനന്തപുരം പള്ളിപ്പുറത്ത് ഓട്ടോയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ മരിച്ചു, ഇതില്‍ നവജാതശിശുവും ഉള്‍പ്പെടുന്നു. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി മഹേഷിന്റെ നാല് ദിവസം പ്രായമായ പെണ്‍കുഞ്ഞും ഭാര്യ അനുവിന്റെ അമ്മ ശോഭയും ഓട്ടോ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടിനായിരുന്നു അപകടം നടന്നത്. പ്രസവശേഷം വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ബസ് ഓട്ടോയില്‍ കൂട്ടിയിടിച്ചത്. പരിക്കുകളോട് അനുവും 5 വയസ്സ് പ്രായമുള്ള കുഞ്ഞിനെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന് ഓവര്‍ സ്പീഡ് ആയിരുന്നു. നവജാതശിശു റോഡിലേക്ക് തിരിച്ചു വീഴുകയാണ് ഉണ്ടായത്. അപകടം നടന്ന ഉടന്‍ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :