പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 മെയ് 2023 (09:09 IST)
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി അഞ്ജുവിന്റെ മകന്‍ ഡേവിഡ് ആണ് മരിച്ചത്.

കഴിഞ്ഞദിവസം കുളിമുറിയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ അഞ്ജുവിനെ കണ്ടെത്തിയിരുന്നു.കുഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവായ രാജു പുറത്തുപോയി വന്നപ്പോള്‍ ഭാര്യയും കുഞ്ഞിനെയും കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കാണാനായി.

അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലുമാണ് കുളിമുറിയില്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


2021 നവംബറില്‍ ആയിരുന്നു അഞ്ജു- രാജു എന്നിവരുടെ വിവാഹം. മാതാപിതാക്കള്‍ അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :