1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold-Smuggling, Customs, Thiruvananthapuram

അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1214 ഗ്രാം സ്വർണ്ണം പിടികൂടി

Gold-Smuggling
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അധികൃതർ നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1214 ഗ്രാം സ്വർണ്ണം പിടികൂടി. കണ്ണൂർ സ്വദേശി നിഥിൻ ആണ് പിടിയിലായത്.  

കഴിഞ്ഞ ദിവസം രാവിലെ ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. സ്വർണ്ണം മിശ്രിത രൂപത്തിൽ ആക്കിയ ശേഷം ക്യാപ്സൂളുകളിലാക്കി അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകൾ ഉണ്ടാക്കിയായിരുന്നു ഒളിച്ചുകടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണ്ണത്തിനു നിലവിലെ വില അനുസരിച്ചു 73.48 ലക്ഷം രൂപ വിലവരും.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സ് ലാഭത്തില്‍; ഒന്നര വര്‍ഷത്തിനിടെ 1,106 കോടി വിറ്റുവരവ്