1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wild Elephant Kuttampuzha Neryamangalam

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Wild-Elephant
കോതമംഗലം: ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ആദിവാസി കോളനിയിലെ പരേതനായ പാമ്പാടിയുടെ മകൻ സന്തോഷ് എന്ന 48 കാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് കുളിക്കാൻ പോകുമ്പോഴാണ് പിണവൂർകുടി വലിയ തോടിനടുത്ത് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടത്. സന്തോഷിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തോടിന്റെ മറ്റേ കരയിൽ ചെളിയിൽ പൂണ്ട് കിടന്ന സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ആന ചവിട്ടിയതിന്റെയും കൊമ്പ് കൊണ്ട് കുത്തിയതിന്റെയും പാട്ടുണ്ട്. പുഴയുടെ തീരം മുഴുവൻ ആനക്കൂട്ടം ഉഴുതു മറിച്ചിട്ട നിലയിലായിരുന്നു.

നേര്യമംഗലത്തെ വെളിയത്തുപറമ്പ്  ഭാഗത്തു നിന്നെത്തിയ കാട്ടാനക്കൂട്ടങ്ങൾ രണ്ടു ദിവസമായി ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാരും പോലീസും തമ്മിൽ നേരിയ സംഘർഷം ഉണ്ടാവുകയും ചെയ്തു. 
അടുത്ത ലേഖനം
സഹകരണബാങ്കിൽ തൊഴിൽ തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ