വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 27 ജനുവരി 2022 (15:15 IST)
മലപ്പുറം: മലപ്പുറത്തെ കരുളായിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. കോളനിയിലെ മാതൻ എന്ന 70 കാരണാണ് മരിച്ചത്.


കഴിഞ്ഞ ദിവസം ഉച്ചയോടെ അരിവാങ്ങാനായി സൊസൈറ്റിയിലേക്ക് പോയപ്പോഴാണ് ഇയാളെ കാട്ടാന ചവിട്ടിക്കൊന്നത്. മൃതദേഹത്തിനരികിൽ നിന്ന് ആന ഇപ്പോഴും മാറാതെ നിൽക്കുന്നു എന്നാണു റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :