കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ മരിച്ചത് 124 പേർ
തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കാട്ടാനകളുടെ ആക്രമണത്തിൽ 124 പേർ മരിച്ചു. ഏറ്റവുമധികം കൊല്ലപ്പെട്ടത് 2016-17 വർഷത്തിലാണ് - 33. 2018-19 - ൽ 27 പേരും മരിച്ചു.
അതെ സമയം രാജ്യത്തോട്ടാകെ 2014 മുതൽ 2020 ഡിസംബർ 31 വരെ കാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായവർ 3310 പേരാണ്. ഒഡീഷയിലാണ് കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർ മരിച്ചത് - 589 പേർ.
തൊട്ടടുത്തുള്ള പശ്ചിമ ബംഗാളിൽ മരിച്ചത് 562 പേരും. അസമിൽ 479 പേർ ഇത്തരത്തിൽ മരിച്ചപ്പോൾ ഛത്തീസ്‌ഗഡിൽ 413 പേരും ജാർഖണ്ഡിൽ 480 പേരുമാണ് മരിച്ചത്.
തൊട്ടടുത്തുള്ള പശ്ചിമ ബംഗാളിൽ മരിച്ചത് 562 പേരും. അസമിൽ 479 പേർ ഇത്തരത്തിൽ മരിച്ചപ്പോൾ ഛത്തീസ്‌ഗഡിൽ 413 പേരും ജാർഖണ്ഡിൽ 480 പേരുമാണ് മരിച്ചത്.